തമിഴ് പ്രേക്ഷകർക്കെന്നപോലെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് ജീവ. മലയാളത്തിൽ മോഹൻലാലിനൊപ്പം കീർത്തിചക്ര എന്ന ചിത്രത്തിൽ സുപ്രധാനവേഷത്തിൽ അദ്ദേഹം എത്തിയിരുന്നു. മോഹൻലാലിനൊപ്പം പ്രധാനവേഷത്തിൽ വീണ്ടുമൊരു മലയാള സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ജീവ. എന്നാൽ താൻ ആ അവസരം വേണ്ടെന്ന് വെയ്ക്കുകയായിരുന്നെന്ന് താരം പറഞ്ഞു.
അഗത്യ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി സിനിമാ വികടന് നൽകിയ അഭിമുഖത്തിലായിരുന്നു മലയാള ചിത്രത്തിലേക്ക് വീണ്ടും വന്ന അവസരത്തേക്കുറിച്ച് ജീവയുടെ പ്രതികരണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ ചമതകൻ എന്ന പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കാനായിരുന്നു ജീവയെ ക്ഷണിച്ചിരുന്നത്. വാലിബനുമായി പന്തയത്തിൽ തോറ്റ് പാതി മുടിയും താടിയും മീശയും വടിച്ച് പ്രതികാരദാഹിയായി നടക്കുന്ന കഥാപാത്രമാണ് ചമതകൻ. ചമതകന്റെ രൂപം ഇഷ്ടമാവാത്തതിനാലാണ് ആ വേഷം വേണ്ടെന്നുവച്ചതെന്ന് ജീവ പറഞ്ഞു.
"മലൈക്കോട്ടൈ വാലിബനിൽ ലാൽ സാറിനൊപ്പം വേഷമിടാൻ അവസരം വന്നിരുന്നു. ഒരു വില്ലൻ വേഷമായിരുന്നു അത്. പക്ഷേ ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടമായില്ല. അതുകൊണ്ട് ഈ സിനിമ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു. നിരവധി സംവിധായകർ ഇക്കാലയളവിൽ വേഷങ്ങളുമായി സമീപിച്ചിരുന്നു. പക്ഷേ തല പകുതി മൊട്ടയടിച്ചും മീശ പാതിയെടുത്തുമുള്ള കഥാപാത്രങ്ങൾ ചെയ്താൽ വീട്ടിൽക്കയറ്റില്ല. അത്തരം കഥാപാത്രങ്ങൾ വരുമ്പോൾ ചെയ്യില്ലെന്ന് സംവിധായകരോട് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിൽനിന്നും നിരവധി ഓഫറുകൾ വന്നിരുന്നു." ജീവ പറഞ്ഞു.
ജീവ വേണ്ടെന്നുവെച്ച ചമതകന്റെ വേഷം ഡാനിഷ് സേഠ് ആണ് പിന്നീട് ചെയ്തത്. വളരെ വ്യത്യസ്തമായ രൂപഭാവങ്ങളോടെയെത്തിയ കഥാപാത്രം തിയേറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: Actor Jiiva reveals why he rejected a key role in Malaikottai Vaaliban
Published: 02 Mar 2025, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented