
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ സിനിമയായ 'വലതുവശത്തെ കള്ളന്' പൂജ ഇടപ്പള്ളി ത്രീ ഡോട്സ് സ്റ്റുഡിയോയില്‍ നടന്നു. ജീത്തു ജോസഫും ഭാര്യ ലിന്‍ഡയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. നടന് ജോജു ജോര്‍ജ്ജ് ഫസ്റ്റ് ക്ലാപ്പടിച്ചു. സിനിമയുടെ ചിത്രീകരണത്തിനും തിങ്കളാഴ്ച തുടക്കം കുറിച്ചു. നിര്‍മാതാവ് ഷാജി നടേശന്, ലിസ്റ്റിന് സ്റ്റീഫന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്, നേര് തുടങ്ങി മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളന്' ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. തിരക്കഥയുടെ പൂര്‍ണരൂപം ചടങ്ങില്‍ ഡിനു തോമസില്‍നിന്ന് സംവിധായകന് ജീത്തു ജോസഫും നിര്‍മാതാവ് ഷാജി നടേശനും ചേര്‍ന്ന് ഏറ്റുവാങ്ങി.
ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ലഭിച്ചിരിക്കുന്ന സൂചനകള്‍. യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിലില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന് നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റില്‍ സൂചന നല്‍കുന്നത്. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്' ടൈറ്റില്‍ പുറത്തിറങ്ങിയത്.
ഒരു മേശയില്‍ പോലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയര്‍ലെസും താക്കോല്‍കൂട്ടവും കണ്ണടയും ഇരിക്കുന്നതായാണ് ടൈറ്റില്‍ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബേസില്‍ ജോസഫ് നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: Jeethu Joseph-Biju Menon-Joju George’s Valathu Vashathe Kallan launched
Published: 26 May 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented