
ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ജോണ് ലൂതറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും അഭിജിത്തിന്റേതാണ്.
ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ഇവരെ കൂടാതെ ദീപക് പറമ്പോള്,സിദ്ദിഖ്,ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
അലോന്സ ഫിലിംസിന്റെ ബാനറില് തോമസ്സ് പി മാത്യു നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്ഗ്ഗീസ്സ് രാജ് നിര്വ്വഹിക്കുന്നു.
കോ പ്രൊഡ്യുസര്-ക്രിസ്റ്റീന തോമസ്സ്,സംഗീതം-ഷാന് റഹ്മാന്,എഡിറ്റിംങ്-പ്രവീണ് പ്രഭാകര്. പ്രൊഡക്ഷന് കണ്ട്രോളര്-പ്രവീണ് ബി മേനോന്,കല-അജയ് മങ്ങാട്, മേക്കപ്പ്-ലിബിന് മോഹനന്, വസ്ത്രാലങ്കാരം-സമീറ സനീഷ് ,ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ,സ്റ്റില്സ്-നവീൻ മുരളി,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്,ചീഫ് അസോസിയേറ്റ് ഡയറക്ടര്-ജിബിന് ജോണ്,ആക്ഷന്- ഫീനിക്സ് പ്രഭു,
പരസ്യക്കല-ആനന്ദ് രാജേന്ദ്രന്, വിതരണം-സെഞ്ച്വറി റിലീസ്,വാര്ത്ത പ്രചരണം-എ എസ് ദിനേശ്.
content highlights : Jayasurya Movie John Luther First look poster Aathmiya Drishya Raghunath
Published: 16 Nov 2021, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented