പരീക്ഷണങ്ങൾ ചെയ്യാനും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കുന്നയാളാണ് ജയസൂര്യയെന്ന് തോന്നിയിട്ടുണ്ടെന്ന് നടൻ ദീപക് പറമ്പോൽ. നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാൻ ഭയങ്കര ആ​ഗ്രഹമുള്ളയാളാണ് അദ്ദേഹമെന്നും ദീപക് പറഞ്ഞു. ചിലരം​ഗങ്ങളൊക്കെ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ കാണുമ്പോൾ ഇത്രയൊക്കെ ആവശ്യമുണ്ടോ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അത്രയും കഠിനാധ്വാനം ചെയ്യുന്നതുകൊണ്ടാണ് അദ്ദേഹത്തിന് മലയാളത്തിൽ ഇത്രയും മുന്നിലേക്കെത്തിയതെന്നും ദീപക് പറഞ്ഞു. 

To advertise here,

നമ്മൾ കൂടുതലൊന്നും ചിന്തിക്കാതെ ഷോട്ടിന് റെഡിയായി നിൽക്കുമ്പോൾ ജയേട്ടൻ പക്ഷേ ആ കഥാപാത്രം എന്തായിരിക്കും ചിന്തിക്കുക, മുമ്പെന്തായിരിക്കും ചെയ്തത് എന്നെല്ലാമുള്ള സംസാരത്തിലായിരിക്കുമെന്ന് നടി ആത്മീയ പറഞ്ഞു. ഒരു കഥാപാത്രത്തിനായി അവരെടുക്കുന്ന തയ്യാറെടുപ്പുകൾ ഇതൊക്കെയാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഒരുപാട് പഠിക്കാനുണ്ടെന്ന് നമുക്ക് അപ്പോൾ തോന്നുമെന്നും ആത്മീയ പറഞ്ഞു. ജോൺ ലൂഥർ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.