
അന്തരിച്ച നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിനിടെ ആരാധകരോട് കയർത്ത് നടി ജയാ ബച്ചന്. ഞായറാഴ്ച നടന്ന പ്രാര്‍ഥനായോഗത്തിനിടെയാണ് ചിത്രമെടുക്കാന്‍ ശ്രമിച്ചവരോട് ജയാ ബച്ചന് ദേഷ്യപ്പെട്ടത്.
സംഭവത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുകൂട്ടം സ്ത്രീകളുമായി സംസാരിച്ചിരിക്കുകയായിരുന്നു രാജ്യസഭാംഗകൂടിയായ ജയാ ബച്ചന്. ഇതിനിടെ സ്ത്രീകളിലൊരാള്‍ ജയാ ബച്ചിന്റെ തോളില്‍ തട്ടി. തിരിഞ്ഞുനോക്കിയ ജയാ ബച്ചന് കണ്ടത്, തട്ടിവിളിച്ച സ്ത്രീക്കൊപ്പമുള്ള തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന പ്രായമായ ഒരു പുരുഷനെയായിരുന്നു. ഹസ്തദാനത്തിന് ശ്രമിച്ച സ്ത്രീയുടെ കൈ തട്ടിമാറ്റിയ ജയാ ബച്ചന്, ഇത്തരമൊരു ചടങ്ങില്‍വെച്ച് ഫോട്ടോ എടുത്തതിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെ ശകാരിച്ചു.
നടിയുടെ പെരുമാറ്റത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി. ചിലര്‍ നടിയുടെ കാര്‍ക്കശ്യത്തെ വിമര്‍ശിച്ചപ്പോള്‍, മറ്റുചിലര്‍ ഇത്തരമൊരു അവസരത്തില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ രംഗത്തെത്തി. മരണാനന്തര ചടങ്ങുകള്‍ ചിത്രമെടുക്കാനുള്ള സ്ഥലമല്ലെന്നായിരുന്നു ഒരു കമന്റ്. അതേസമയം, ജയാ ബച്ചന് അത് അല്പം വിനയത്തോടെ പറയാമായിരുന്നുവെന്നും കമന്റില്‍ പറയുന്നവരുണ്ട്.
Content Highlights: Jaya Bachchan Gets Angry At Fans Asking For Pics At Manoj Kumar's Prayer Meet
Published: 07 Apr 2025, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented