ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിജയ്‌യുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് അനുദിനം ഉയർന്നുവരുന്നത്. അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോർട്ടാണ് ഇതിൽ ഏറ്റവും പുതിയത്. സുന്ദീപ് കിഷനെ നായകനാക്കി സിഗ്മ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ജേസൺ സഞ്ജയ് ഇപ്പോൾ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പേരിൽ വരുത്തിയിരിക്കുന്ന മാറ്റം ചർച്ചയാകുന്നത്.
ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ. അദ്ദേഹം തന്റെ ഒപ്പിലും ഔദ്യോഗിക രേഖകളിലും 'ജേസൺ സഞ്ജയ് എസ്' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് പറയുന്നവരുമുണ്ട്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയ്‌യുടെ മുഴുവൻ പേര്. അങ്ങനെ നോക്കിയാൽ വിജയ് എന്നത് മിഡിൽ നെയിമാണ്. ആരെങ്കിലും മക്കളുടെ പേരിനൊപ്പം മിഡിൽ നെയിം ചേർക്കുമോ എന്നാണ് വിജയ്‌യെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്.
വിജയ്ക്കും സംഗീതയ്ക്കും രണ്ട് കുട്ടികളാണുള്ളത്. ജേസൺ സഞ്ജയ്‌യും ദിവ്യ സാഷയും. വിജയ് നായകനായ വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ ജേസൺ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മകൾ ദിവ്യ 'തെരി'യിലും അഭിനയിച്ചിരുന്നു. നേരത്തേ വിജയ്‌യെ ജേസൺ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു.
Content Highlights: Jason Sanjay reportedly changed his name from Jason Sanjay V to Jason Sanjay S., The 'S' is speculated to honor his mother, Sangeetha., Supporters argue 'Vijay' is a middle name and unlikely to be part of a surname., Jason Sanjay is currently working on his directorial debut, 'Sigma'., Recent social media activity, including unfollowing Vijay, has fueled rumors.
Published: 13 Mar 2026, 04:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented