വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവ് ഭയാനകമാണെന്ന് ഹോളിവുഡ് സംവിധായകന് ജെയിംസ് കാമറൂണ്‍. മാന്യമായ എല്ലാ കാര്യങ്ങളിൽനിന്നുമുള്ള തിരിച്ചുപോക്കാണ് ട്രംപിന്റെ വരവോടെ സംഭവിച്ചിട്ടുള്ളതെന്നും താന്‍ ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു. സ്റ്റഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഇത് ഭയാനകമാണെന്നാണ് ഞാന്‍ കരുതുന്നത്. മാന്യമായ കാര്യങ്ങളിൽനിന്നെല്ലാമുള്ള തിരിച്ചുപോക്കാണ് ഉണ്ടായിട്ടുള്ളത്. ചരിത്രപരമായി എന്തിനുവേണ്ടിയാണോ അമേരിക്ക നിലകൊണ്ടത് അതിനുവേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ അമേരിക്കയ്ക്ക് നിലനില്‍പ്പില്ല. അവരുടെ സ്വന്തം നേട്ടത്തിനായി അവര്‍ അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയായ കാര്യങ്ങള്‍ ചെയ്യുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്, ട്രംപ് ഭരണകൂടത്തെ സൂചപ്പിച്ചുകൊണ്ട് കാമറൂണ്‍ പറഞ്ഞു.
എല്ലാദിവസവും പത്രത്തിന്റെ ഒന്നാം പേജില്‍ ഇത്തരം കാര്യങ്ങള്‍ വായിക്കാന്‍ എനിക്ക് തീര്‍ച്ചയായും താല്പര്യമില്ല. അത് അസ്വസ്തതയുണ്ടാക്കുന്ന കാര്യമാണ്. ന്യൂസിലാന്റില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ ഭേദമാണ്. അവിടത്തെ പത്രങ്ങള്‍ മൂന്നാമത്തെ പേജിലേ ഇതൊക്കെ നല്‍കുകയുള്ളൂ. എനിക്ക് എല്ലാദിവസവും അയാളുടെ (ട്രംപിന്റെ) മുഖം പത്രത്തിന്റെ ഒന്നാം പേജില്‍ കാണേണ്ട. ഒരു കാറപകടം വീണ്ടും വീണ്ടും ആവർത്തിച്ച് കാണുന്നതുപോലെയാണ് അത്, കാമറൂൺ പറഞ്ഞു.
Content Highlights: James Cameron Moves to New Zealand Over Trump`s Return
Published: 01 Mar 2025, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented