2023-ൽ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച 'ജയിലർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2.

രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം 'ജയിലർ 2'-ലെ ആദ്യഗാനം പുറത്തിറങ്ങി. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രജനീകാന്ത്, രാജേഷ് മാധവൻ, ഷംന കാസിം എന്നിവരാണ് ഗാനരംഗത്തുള്ളത്. 'അല്ല ബൊലേലൊ' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇവയ്ക്ക് വൻ സ്വീകരണമാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിക്കുന്നത്. 2023-ൽ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച 'ജയിലർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. അരുൺരാജ കാമരാജയാണ് ഗാനരചന. ജാനി മാസ്റ്റർ നൃത്തസംവിധാനവും വിജയ് കാർത്തിക് കണ്ണൻ ഛായാഗഹ്രണവും നിർവഹിച്ചിരിക്കുന്നു.
'ജയിലർ' ആദ്യഭാഗത്തിലെ 'കാവാല' എന്ന ഗാനം ഹിറ്റ് ചാർട്ടുകൾ കീഴടക്കിയിരുന്നു. അന്ന് തമന്ന ഭാട്ടിയ ആണ് ഗാനരംഗത്തിൽ ചടുലചുവടുകളുമായി എത്തിയത്. തമന്ന തകർത്താടിയ 'കാവാലാ' എന്ന ഹിറ്റ് ഗാനത്തിന് സമാനമായ തരംഗം സൃഷ്ടിക്കാൻ പോകുന്ന ഒന്നായാണ് 'അലാ ബൊലേലോ' ഗാനത്തെ ആരാധകർ പ്രതീക്ഷിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഡാൻസ് നമ്പറിൽ നടി ഷംന കാസിം ആണ് ശ്രദ്ധാകേന്ദ്രമാകുന്നത്.
ചിത്രത്തിന്റെ താരനിര മലയാളികളാൽ സമ്പന്നമാണ്. സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ, മിർണ, എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന വിനായകൻ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ 'ജയിലർ 2'-ലും അതിഥി വേഷത്തിലെത്തും. ഇതിന് പുറമേയാണ് തമിഴ് പ്രേക്ഷകർ പൂർണ എന്ന് വിളിക്കുന്ന ഷംനാ കാസിം ഗാനരംഗത്തിൽ ചടുലചുവടുകളുമായി എത്തുന്നത്.
സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും ചിത്രസംയോജനം ആർ. നിർമലുമാണ് നിർവഹിക്കുന്നത്. നെൽസണും രജനീകാന്തും ആദ്യമായി ഒന്നിച്ച 'ജയിലർ' 2023 ഓഗസ്റ്റ് 10-നായിരുന്നു റിലീസ് ചെയ്തത്. ശിവരാജ്കുമാർ, മോഹൻലാൽ എന്നിവരുടെ അതിഥി വേഷങ്ങൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു. ഒക്ടോബർ 15-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Content Highlights: Sun Pictures has released the much-anticipated first single, 'Alla Bolelo', composed by Anirudh and featuring Rajinikanth and Shamna Kasim, ahead of Jailer 2's theatrical release on October 15.
Published: 21 Aug 2026, 06:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented