ല്ലാത്തൊരു നിയോഗമായിരുന്നു സവിശേഷ അഭിനയശൈലി കൊണ്ട് സ്വഭാവവേഷങ്ങളിൽ തിളങ്ങിയ ഇര്‍ഫന്‍ ഖാന്റേത്. എല്ലാ അർഥത്തിലും സിനിമയെ വെല്ലുന്ന ട്രാജിക് ആന്റിക്ലൈമാക്സായൊരു ജീവിതം. ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു രോഗം പിടിപെട്ടത്. എന്നാല്‍, സിനിമാക്കഥയെ പോലും വെല്ലുന്നവിധമായിരുന്നു ഇര്‍ഫന്റെ മരണവും. കോവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രണ്ട് നഷ്ടങ്ങളാണ് അവസാനദിവസങ്ങളില്‍ ഇര്‍ഫന് സമ്മാനിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതും അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കപ്പെട്ടതും. ഇതോടെ ലണ്ടന്‍ യാത്ര മുടങ്ങി. ചികിത്സയും. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടർചികിത്സ മുടങ്ങുന്നത്.

To advertise here,

അമ്മയുടെ മരണത്തിന്റെ രൂപത്തിലായിരുന്നു രണ്ടാമത്തെ ആഘാതം. ഇക്കഴിഞ്ഞ ദിവസമാണ് ഇര്‍ഫന്റെ മാതാവ് സയേദ ബീഗം മരിച്ചത്. ജയ്പൂരിലായിരുന്നു തൊണ്ണൂറ്റിയഞ്ചുകാരിയായ സയേദയുടെ മരണം. എന്നാല്‍, മുംബൈയിലായിരുന്ന ഇര്‍ഫന് ലോക്ക്ഡൗണ്‍ കാരണം വീട്ടിലെത്തി അമ്മയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന് ആരോഗ്യസ്ഥിതി അതീവ ഗുരുതരവും. മുംബൈയിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇർഫൻ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് ചുങ്കിനാക കബറിടത്തിലേയ്ക്കുള്ള അന്ത്യയാത്ര കണ്ണീരടക്കാന്‍ പാടുപെട്ടാണ് ഇര്‍ഫന്‍ കണ്ടു തീര്‍ത്തത്.

placeholder
ഇർഫൻ കുടുംബാംഗങ്ങൾക്കൊപ്പം. ഒരു പഴയ ചിത്രം

ഇതിന് തൊട്ടു പിറകെയാണ് ഇര്‍ഫനും അമ്മയുടെ വഴിയെ അന്ത്യയാത്രയായത്. അതും ലോകം മുഴവൻ വീട്ടിൽ അടച്ചിരിക്കുന്ന ലോക്ക്ഡൗൺ തീരുംമുൻപ് തന്നെ.

ഇര്‍ഫാനെ കൂടാതെ സല്‍മാന്‍, ഇമ്രാന്‍ എന്നീ രണ്ട് മക്കള്‍ കൂടയുണ്ട് സയെദയ്ക്ക്. രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ രോഗശയ്യയിലായിരുന്നു അമ്മയുടെ ആരോഗ്യസ്ഥിതി ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു ഇര്‍ഫാന്‍.

Conent Highlights: Irfan Khan, Bollywood, Hollywood, Saeeda Beegam