പനജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അഞ്ചാം ദിനത്തിൽ തിളങ്ങി മലയാള ചിത്രം 'ഹാഫ്'. ഗാലാ പ്രീമിയ വിഭാഗത്തിലാണ് സംജാദ് സംവിധാനം ചെയ്ത ചിത്രം പ്രദർശിപ്പിച്ചത്. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത വാമ്പയർ ത്രില്ലർ ജോണറിലുള്ള ചിത്രമാണിത്.

To advertise here,

നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് അന്യഭാഷ പ്രേക്ഷകരിൽ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രദർശനത്തിന് മുന്നോടിയായി അഭിനേതാക്കളായ അമല പോൾ, രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവ‍ർ റെഡ് കാർപ്പറ്റിൽ എത്തി. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ മലയാളത്തിൽ നിന്ന് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അമല പോൾ മാതൃഭൂമിയോട് പറഞ്ഞു.

ജർമൻ സംവിധായകൻ ഫോൾക്കർ ഷ്ലോണ്ടോർഫ് സംവിധാനം ചെയ്ത ‘വിസിറ്റേഷൻ’ അന്തരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്നലെ പ്രദർശനത്തി. എഴുപത് വർഷത്തെ ജർമ്മൻ ചരിത്രത്തെ ഒരു തടാകക്കരയിലെ വീട്ടിലൂടെ പറഞ്ഞുപോകുന്ന ‘വിസിറ്റേഷൻ’ പ്രേക്ഷകരുടെ പ്രശംസ നേടി. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രം ഒറ്റ ഞാവൽമരം ഇന്ന് ഇന്ത്യൻ പനോരമ ന്യൂ ഹൊറെെസൺ വിഭാഗത്തിൽ പ്രദ‍ശനത്തിനെത്തും.

കലാ അക്കാദമിയിൽ ലതാ മങ്കേഷ്കർ, ആശ ഭോസ്ലെ, എസ്.ജാനകി എന്നിവരെ അനുസ്മരിച്ച് നടക്കുന്ന ഇൻ കോൺവർസേഷൻ സെഷനിൽ ഗായിക കെ.എസ്.ചിത്ര സംസാരിക്കും. ചലച്ചിത്രമേളയിൽ ഇന്ന് മാഹാ ഹരാദ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഇൻ മെെ ഫാദേഴ്സ് റൂം അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും.