ഹോളിവുഡ് താരം ഇദ്രിസ് എല്‍ബയ്ക്കു കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഭാര്യ സബ്രിന ധോവ്‌റെയ്ക്കും കൊറോണ. ഇദ്രിസിനൊപ്പം ക്വാറന്റൈനില്‍  കഴിയുകയായിരുന്നു സബ്രിനയും. 

To advertise here,

കൊറോണ പിടിപെട്ട വിവരം എല്‍ബ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നു പോയതിനാൽ സ്വയം ഐസൊലേഷന്‍ സ്വീകരിക്കുകയായിരുന്നുവെന്നും എല്‍ബ ട്വീറ്റ് ചെയ്തിരുന്നു. കൊറോണ ബാധിതയായിത്തീര്‍ന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രഡോവിന്റെ ഭാര്യയും താനും ഒരു ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നുവെന്നും അതിനു പിന്നാലെയാണ് തന്നിലേക്ക് വൈറസ് പടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ നടി ഇന്ദിരാ വര്‍മയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും 'ലൂഥര്‍' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

Content Highlights : idris elba's wife tested corona positive couple together in quarantine covid 19