മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

'താന്തോന്നി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'I C U' (ഐസിയു) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രം നിർമിക്കുന്നത്. തമിഴിൽ സൂര്യ നിർമിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സി. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ജോസ് ഫ്രാങ്ക്ളിൻ സംഗീതം നിർവഹിച്ചിരിക്കുന്നു.
ഷിബു സുശീലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. എഡിറ്റിങ്- ലിജോ പോൾ, കലാസംവിധാനം- ബാവ, ആക്ഷൻ- മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, മേക്കപ്പ്- റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ- വിക്കി, കിഷൻ, ശബ്ദമിശ്രണം- എം.ആർ. രാജാകൃഷ്ണൻ, മാർക്കറ്റിങ്- ബ്രിംഗ്‌ഫോർത്ത്.
Content Highlights: The first look poster of `ICU`, a suspense thriller starring Bibin George and Babu Raj, is out now! Directed by George Varghese, it features a star-studded cast.
Published: 12 Feb 2026, 05:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented