ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റെയും അമൃതാ സിങ്ങിന്റെയും മകന്‍ ഇബ്രാഹിം അലി ഖാനും ടെലിവിഷന്‍ താരം ശ്വേതാ തിവാരിയുടെ മകള്‍ പലക് തിവാരിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

To advertise here,

ഇപ്പോള്‍ മാലിദീവ്‌സില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ പങ്കുവെച്ചിരിക്കുകയാണ് ഇബ്രാഹിമും പലക്കും. അതേസമയം ഇരുവരും ഒരുമിച്ചാണുള്ളതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഒരേ സ്ഥലത്തുനിന്ന് എടുത്ത ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവര്‍ ഒരുമിച്ചാണ് മാലിദീവ്‌സില്‍ അവധിയാഘോഷിക്കുന്നതെന്ന നിഗമനത്തില്‍ ആരാധകര്‍ എത്തിയിട്ടുള്ളത്. 

സല്‍മാന്‍ ഖാന്റെ കിസി കാ ഭായ് കിസി കാ ജാന്‍ എന്ന ചിത്രത്തിലൂടെ പലക് കഴിഞ്ഞകൊല്ലം ബോളിവുഡ് പ്രവേശനം നടത്തിയിരുന്നു. കരണ്‍ ജോഹറിന്റെ സര്‍സമീന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഇബ്രാഹിം അലി ഖാന്‍