
ലോസ് ആഞ്ജലീസ്: അമേരിക്കന്‍ നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകന്‍ ഇയാന്‍ അലക്‌സാണ്ടര്‍ ജൂനിയര്‍ മരിച്ചനിലയില്‍. ആത്മഹത്യയാണ് മരണകാരണമെന്ന് നടിയുടെ വക്താവ് സ്ഥിരീകരിച്ചു. മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 26-ാം പിറന്നാള്‍ ദിനത്തിലാണ് ഇയാന്‍ ആത്മഹത്യ ചെയ്തത്. റെജീന കിങ്ങിന്റെ ഏക മകനാണ്.
എന്റെ കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണ്. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന്‍. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- റെജീന കിങ്ങ് വ്യക്തമാക്കി.
ഇയാന്‍ അലക്‌സാണ്ടര്‍ സീനിയറില്‍ റെജീനയ്ക്ക് ജനിച്ച മകനാണ് ഇയാന്‍ അലക്‌സാണ്ടര്‍ ജൂനിയര്‍. 1997 ലായിരുന്നു ഇവരുടെ വിവാഹം. 2007 ല്‍ ഇവര്‍ വിവാഹമോചിതരായി. റെജീനയുടെ സംരക്ഷണത്തിലാണ് മകന്‍ വളര്‍ന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Ian Alexander Jr, only child of Regina King, dies at age 26 commits suicide
Published: 23 Jan 2022, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented