
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരൂപക- പ്രേക്ഷക പ്രശംസ നേടിയ ഹിറ്റ് ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി സുപ്രിയ മേനോനാണ് നിർമിക്കുന്നത്. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിൽ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ടീസർ നൽകുന്ന സൂചന. ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ജൂലൈയിൽ ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
വെള്ളിയാഴ്ച റിലീസ് ചെയ്ത മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ ചിത്രമായ പേട്രിയറ്റ് സിനിമയുടെ പ്രദർശനത്തിനിടയിൽ ഐ നോബഡിയുടെ ടീസർ പ്രദർശിപ്പിച്ചിരുന്നു. ടീസറിന് മികച്ച വരവേൽപാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. തുടർന്ന് യൂട്യുബിലും മികച്ച പ്രതികരണത്തോടെ ടീസർ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയാണ്.
എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഐ നോബഡിക്കുണ്ട്. ഇതുവരെ മലയാളം സിനിമയിൽ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യു, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്‌സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുളാണ് രചന നിർവഹിക്കുന്നത്.
ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം, എഡിറ്റിങ്: റമീസ് എം.ബി, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നാക്കോത്ത്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റിയൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ: കിരൺ നെട്ടയം, സംഘട്ടന സംവിധാനം: വാനിക്ക് ബെൻ & കലൈ കിങ്സ്റ്റൺ, അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വിഎഫ്എക്‌സ്: ലവാ കുശ, പ്രൊമോഷൻസ്: പൊഫാക്ഷിയോ, കളറിസ്റ്റ്: സുരേഷ് രവി, സ്റ്റീൽസ്: രോഹിത് കെ. സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്: ബ്ലെസ് തോമസ്.
Content Highlights: Prithviraj and Parvathy reunite for a heist-genre film, Directed by Rorschach fame Nisam Basheer, Global theatrical release scheduled for July 2026, Music composed by Jakes Bejoy, Produced by Supriya Menon under Prithviraj Productions
Published: 01 May 2026, 08:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented