ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ സിനിമാരംഗത്തെ ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരേ വലിയ ആരോപണങ്ങളാണ് വരുന്നത്. ഈ പശ്ചാത്തലത്തില്‍ ഒരു സംവിധായകനെതിരേ രംഗത്ത് വന്നിരിക്കുകയാണ് യുവനടന്‍ നവജിത് നാരായൺ. സിനിമയില്‍ അവസരം ചോദിച്ചപ്പോള്‍ ഒരു സംവിധായകന്‍ മോശമായി പെരുമാറിയെന്ന് നവജിത് പറഞ്ഞു.
തനിക്ക് വര്‍ഷങ്ങളായി അറിയുന്ന സംവിധായകനാണ്. അയാളുടെ ഫ്‌ലാറ്റില്‍ വച്ചാണ് കൂടികാഴച നടത്തിയത്. സിനിമയില്‍ അവസരം നല്‍കിയാല്‍ തനിക്ക് എന്താണ് ഗുണമെന്ന് തുടയില്‍ പിടിച്ചുകൊണ്ട് സംവിധായകന്‍ ചോദിച്ചു. അത്തരം കാര്യങ്ങളില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ കേട്ട ഭാവം നടിച്ചില്ല. മുഖത്ത് ഒരു അടി നല്‍കിയാണ് ഇറങ്ങിപ്പോന്നത്- നവജിത്ത് പറഞ്ഞു.
Content Highlights: Navajith Narayan actor against Director
Published: 27 Aug 2024, 01:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented