മോശമായി പെരുമാറിയെന്ന യുവനടി ജുബിതയുടെ ആരോപണത്തില്‍ മറുപടിയുമായി നടന് സുധീഷ്. എന്തടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞതെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സുധീഷ് പറയുന്നു. ഞാന്‍ ചെയ്യാത്തൊരു കാര്യമാണ്. മാനം നഷ്ടപ്പെടുന്ന കാര്യമാണ്. നിയമ നപടികളുമായി മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിക്കാനുണ്ട്- സുധീഷ് കൂട്ടിച്ചേര്‍ത്തു.
സുധീഷ് നന്നായി കളവുപറയുന്നവ്യക്തിയാണ് എന്നാണ് തനിക്ക് മനസ്സിലാകുന്നതെന്ന് പ്രതികരണത്തിന് ശേഷം ജുബിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. സുധീഷിനെക്കുറിച്ച് ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. എന്റെ മനസ്സ് വേദനിച്ചത് കൊണ്ടാണ് ഇപ്പോഴും ഓര്‍ത്തിരിക്കുന്നത്. എനിക്ക് കളവ് പറഞ്ഞ് ഒന്നും നേടാനില്ല. ഞാന്‍ ഇത് ആദ്യമായല്ല പുറത്ത് പറയുന്നത്. പേര് പറയാന്‍ എനിക്ക് ഭയക്കേണ്ട ആവശ്യമില്ല- ജുബിത പറഞ്ഞു.
Content Highlights: sudheesh actor responds to jubitha actress allegations
Published: 24 Aug 2024, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented