
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളി. ഹർജി അടിയന്തിരമായി പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി ഹർജി തള്ളിയത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുമെന്ന് സർക്കാർ വ്യക്തമാക്കി. ഇക്കാര്യങ്ങളടക്കം രഞ്ജിനിയുടെ അഭിഭാഷകൻ ചൂണ്ടികാണിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചിരുന്ന ഹർജി തള്ളുകയും ആവശ്യമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിക്കുന്നത്.
രഞ്ജിനിയുടെ മൊഴി പുറത്ത് വരുതരുതെന്ന് രഞ്ജിനിയുടെ അഭിഭാഷകൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇവരുടെ മൊഴി മാത്രമാണോ അതോ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ചോദിച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം മൊഴികൊടുക്കുന്നവർ അറിയാതെ എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്ന് നടി രഞ്ജിനി ചോദിക്കുന്നു. കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ താനുൾപ്പടെയുള്ളവർക്ക് റിപ്പോർട്ടിൻ്റെ കോപ്പി നൽകിയില്ലെന്നും നടി പറയുന്നു. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല പറയുന്നത്, എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. താൻ പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് തനിക്ക് അറിയണമെന്നുമാണ് രഞ്ജിനിയുടെ വാദം.
Content Highlights: Hema committee report, high court single bench rejected Ranjinis plea
Published: 19 Aug 2024, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented