അന്ന ബെൻ കേന്ദ്രകഥാപാത്രമായെത്തിയ ഹെലൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ബോണി കപൂറും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജാന്വി കപൂർ ആണ് ടൈറ്റിൽ കഥാപാത്രമായ ഹെലനാവുന്നത്. പിങ്ക് വില്ലയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരക്കുന്നത്.
കരൺ ജോഹർ നിർമ്മിച്ച ധടക്കിലൂടെയാണ് ജാൻവിയുടെ സിനിമാ അരങ്ങേറ്റം. ബോണി കപൂറും ജാൻവിയും ദ ബോംബെ ഗേൾ എന്നൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹെലൻ റീമേക്ക് ആയിരിക്കും ആദ്യം ചിത്രീകരണം ആരംഭിക്കുക. 2021 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലൻ ഒരു സർവൈവൽ ത്രില്ലർ കഥയാണ് പറഞ്ഞത്. നഗരത്തിലെ ഒരു മാളിലെ ഭക്ഷണവിൽപനശാലയിൽ ജോലി ചെയ്യുന്ന ഹെലൻ ചെന്നുപെടുന്ന ഒരു അപകടവും അതിനെ അതിജീവിച്ചതുമാണ് ചിത്രം പറഞ്ഞത്. കുമ്പളങ്ങി നൈറ്റ്സിനു ശേഷം അന്ന ബെന്നിന്റെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ച ചിത്രമാണ് ഹെലൻ. ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും വൻവിജയമായിരുന്നു.
Content Highlights: Helen bollywood remake janhvi kapoor plays lead boney kapoor zee studios
Published: 01 Aug 2020, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented