രേപോലെ ചേർന്നുനിൽക്കുന്ന രണ്ട് വിഷയങ്ങളാണ് ക്രിക്കറ്റും സിനിമയും. ക്രിക്കറ്റ് താരങ്ങൾ അഭിനയിച്ച ചിത്രങ്ങൾ ബോളിവുഡിലും തെന്നിന്ത്യൻ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. എപ്പോഴെല്ലാം ക്രിക്കറ്റും സിനിമയും ഒന്നുചേർന്നിട്ടുണ്ടോ ആ നിമിഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കിയിട്ടുമുണ്ട്. അങ്ങനെയൊരു ആഘോഷത്തിന് സോഷ്യൽ മീഡിയയിൽ വഴിയൊരുക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. 

To advertise here,

കഴിഞ്ഞ ദിവസം ഹാർദിക് തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ രണ്ട് ചിത്രങ്ങൾ പുറത്തുവിട്ടു. കന്നഡസിനിമയിലെ യുവസൂപ്പർതാരമായ യഷിനൊപ്പമുള്ള തന്റെ ചിത്രങ്ങളായിരുന്നു അവ. ഒരു ചിത്രത്തിൽ ഹാർദിക്കിന്റെ സഹോദരനും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ക്രുണാൽ പാണ്ഡ്യയുമുണ്ട്. ​കെ.ജി.എഫ് 3 എന്ന തലക്കെട്ടിലാണ് ഈ ചിത്രങ്ങൾ ഹാർദിക് പോസ്റ്റ് ചെയ്തത്.

പോസ്റ്റ് ചെയ്യേണ്ട താമസം മാത്രമേയുണ്ടായിരുന്നുള്ളൂ ചിത്രം ഇരുകൂട്ടരുടേയും ആരാധകർ ഏറ്റെടുക്കാൻ. ബെം​ഗളൂരു മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് ലോകം ചർച്ച ചെയ്യുന്ന ഒരാളായി യഷ് മാറിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തേയാണ് കാണിക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഒരാൾ ഇന്ത്യൻ ക്രിക്കറ്റിലും മറ്റേയാൾ ഇന്ത്യൻ സിനിമയിലും ചലനങ്ങളുണ്ടാക്കിയെന്നായിരുന്നു അടുത്ത കമന്റ്. കന്നഡ ഭാഷയിലുള്ള നിരവധി കമന്റുകളും പോസ്റ്റിന് താഴെ കാണാം.

പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായെത്തിയ കെ.ജി.എഫ്. ചിത്രങ്ങൾ ബോക്സോഫീസിൽ വൻചലനങ്ങളാണ് സൃഷ്ടിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന് ഇന്ത്യയെമ്പാടുനിന്നും വൻവരവേല്പാണ് ലഭിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ബോളിവുഡ് സിനിമാ മേഖലയെപ്പോലും ഞെട്ടിച്ചിരുന്നു. ഈയിടെ നിർമാതാവ് വിജയ് കിര​ഗണ്ടൂർ കെ.ജി.എഫിന് മൂന്നാം ഭാ​ഗം വരുമെന്ന് സ്ഥിരീകരിച്ചിരുന്നു.