സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലൗ സ്റ്റോറി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി, ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

To advertise here,

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 

മുഹ്സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. എഡിറ്റിങ്- സൈജു ശ്രീധരന്‍, സംഗീതം- ബിജിബാല്‍, ഷഹബാസ് അമന്‍.

Indrajith

Content highlights : Halal love story Poster Indrajith Sukumaran Parvathy Grace Antony zakariya Muhammad