ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുറന്നിടുന്നത് വലിയ സാധ്യതകളാണെന്ന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ്. സക്കറിയയുടെ രണ്ടാമത്തെ ചിത്രമായ 'ഹലാല്‍ ലൗ സ്റ്റോറി' ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ പ്രതികരണം.

To advertise here,

'തിയേറ്ററുകളില്‍ സിനിമ കാണുന്നതുപോലെ തന്നെയുള്ള മറ്റൊരു അനുഭവമാകും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നല്‍കുക. രണ്ടിനും അവയുടേതായ സാധ്യതകളുണ്ട്. രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും തമ്മിലുള്ള വിനിമയം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സാധ്യമാക്കുന്നുണ്ട്.  ഒരു സംവിധായകനെന്ന നിലയില്‍ അത്തരം സാധ്യതകള്‍ പരീക്ഷിക്കാന്‍ താല്‍പര്യമുണ്ട്' -മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ സക്കറിയ പറഞ്ഞു.