സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കി. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെയും ഗ്രേസിന്റെയും കഥാപാത്രങ്ങളെയാണ് ഫസ്റ്റ്‌ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

To advertise here,

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരിയും സക്കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 

മുഹ്സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. എഡിറ്റിങ്- സൈജു ശ്രീധരന്‍, സംഗീതം- ബിജിബാല്‍, ഷഹബാസ് അമന്‍.

Content Highlights: zakariya muhammad sudani from Nigeria fame new movie, Halal love story, Indrajith sukumaran, Joju George, grace antony, sharafudheen