പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ സംഗീതത്തില്‍ ഗോപി സുന്ദറിന്റെ മകന്‍ മാധവ് സുന്ദര്‍ ഗായകനായി അരങ്ങേറുന്നു. കരുതല്‍ എന്ന മ്യൂസിക് വീഡിയോയിലെ 'ചിറകു മുളച്ചു' എന്ന ഗാനം പാടിയാണ് മാധവ് സുന്ദര്‍ സംഗീത രംഗത്തേക്ക് എത്തുന്നത്. റഫീഖ് അഹമ്മദാണ് വരികള്‍ എഴുതിയിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഔസേപ്പച്ചന്‍ തന്നെയാണ് ഗോപി സുന്ദറിനെയും സിനിമ സംഗീത രംഗത്ത് കൊണ്ട് വന്നത്. ഗോപി സുന്ദര്‍ ആദ്യമായി പാടിയതും ഔസേപ്പച്ചന് വേണ്ടി ആയിരുന്നു.
കൗമാര പ്രണയത്തിലെ ചതിക്കുഴികള്‍ മനസ്സിലാക്കുന്നതിനും, എന്തെങ്കിലും കുരുക്കില്‍ പെട്ടാല്‍ സൗഹൃദ ക്ലബ്ബ് നേതൃത്വം നല്‍കുന്ന V-HELP നെ ആശ്രയിച്ച് എങ്ങനെ ഒരു സാധാരണ സ്‌കൂള്‍ ജീവിതം നയിക്കാം എന്നതിനെ ആസ്പദമാക്കി MASM HSS VENMENAD ലെ സൗഹൃദ കോഡിനേറ്റര്‍ ജോഫി, സുഹൃത്ത് മില്‍ട്ടണ്‍, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സൗഹൃദ ക്ലബ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വീഡിയോ സോങ് പ്രകാശനം മാര്‍ച്ച് 16 നു തൃശൂര്‍ കാസിനോ ഹോട്ടലില്‍ വച്ച് നടന്നു.
ജോഫി പുലിക്കോട്ടില്‍ സ്വാഗതം ആശംസിച്ച ചടങ്ങ് CG&AC ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ അക്കാദമിക് കോര്‍ഡിനേറ്റര്‍ വി.എം.കരീം അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് റഫീക് അഹമ്മദ്, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, സംവിധായകന്‍ ഫേവര്‍ ഫ്രാന്‍സിസ്, ഗായകന്‍ മാധവ് സുന്ദര്‍, കോ-പ്രൊഡ്യൂസര്‍ മില്‍ട്ടണ്‍ ഫ്രാന്‍സിസ് ഇമ്മട്ടി, സജീവ് കരുമാലിക്കല്‍, അഭിനേതാക്കളായ നന്ദകിഷോര്‍, അമല്‍ സൈമണ്‍, തൈക്കാട് VRAMMHSS പ്രിന്‍സിപ്പല്‍ ജിതമോള്‍ പുല്ലേലി, ഡോ.ബിജു, ജിനി.പി.പി, ഹീരാലാല്‍, മിനി ജോസ്, ജിജോ.സി.സി, ഡോ.ജെനി, കുസുമം ആന്റണി എന്നിവര്‍ സംസാരിച്ചു.
കരുതല്‍ ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ചാവക്കാട് വിദ്യാഭ്യാസ ജില്ല സൗഹൃദ കോര്‍ഡിനേറ്റര്‍ പ്രിയ.ജി നന്ദി പറഞ്ഞു. ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനവും വേദിയില്‍ നടന്നു.
Content Highlights: Madhav Sundar makes his singing debut in Karuthal music video with a song composed by Ouseppachan
Published: 18 Mar 2025, 12:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented