പനജി: ഗോവ എന്‍വയോണ്‍മെന്റല്‍ ഫിലിം ഫെസ്റ്റിവലിന്റെ (ജിഇഎഫ്എഫ്) ആദ്യ എഡിഷന് ജൂണ്‍ 3-ന് തുടക്കമാകും. ഓസ്‌കര്‍ പുരസ്താകം നേടിയ ഡോക്യുമെന്ററി 'ദ എലഫന്റ് വിസ്പറേഴ്‌സ്' ആകും ആദ്യം പ്രദര്‍ശിപ്പിക്കുക. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ 50-ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി നീലേഷ് കാബ്രല്‍ അറിയിച്ചു. 

To advertise here,

ബള്‍ഗേറിയ, കാനഡ, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ഒമാന്‍, പോര്‍ച്ചുഗല്‍, റഷ്യ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും.   പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ വശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാകും പ്രദര്‍ശനത്തിലുണ്ടാവുക. പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കാന്‍ ചടങ്ങ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തു ഈ ചിത്രങ്ങള്‍ കാണണമെന്ന് വിദ്യാര്‍ത്ഥി സമൂഹത്തോടും പൊതുജനങ്ങളോടും പരിസ്ഥിതി മന്ത്രി നീലേഷ് ആവശ്യപ്പെട്ടു. ഗോവയിലെ പ്രാദേശിക ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാവും.