കൊച്ചി: ഒരു ടൈറ്റിലിൽ നാല് സംവിധായകർ ഒരുക്കുന്ന നാല് സിനിമകൾ കൊച്ചിയിൽ ആരംഭിച്ചു. പെൻ സിനിമാസിന്‍റെ ബാനറിൽ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാൽപ്രിയൻ തുടങ്ങിയ നവാഗത സംവിധായകർ ഒരുക്കുന്ന 'ഗംഗ,യമുന, സിന്ധു, സരസ്വതി' ആന്തോളജി മൂവിയുടെ പൂജ പാലാരിവട്ടം പി. ഒ. സി. യിൽ നടന്നു.

To advertise here,

പെൻ സിനിമാസിന്‍റെ ബാനറിൽ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനായ ടി ആർ ദേവൻ, രതീഷ് ഹരിഹരൻ, ബാബു നാപ്പോളി, മാർബൻ റഹിം എന്നിവർ സംയുക്തമായിട്ടാണ് ചിത്രം നിർമിക്കുന്നത്.

സ്ത്രീജിവിതത്തിന്‍റെ നേർക്കാഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്ന പ്രമേയമാണ് ഗംഗ സമുന സിന്ധു സരസ്വതി സിനിമയുടെ പ്രമേയം. നമ്മുടെ ചുറ്റുവട്ടത്ത് സ്ത്രീ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഈ നാല് കഥകളും സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്ന് സംവിധായകൻ സാജു സവോദയ പറഞ്ഞു. ചുറ്റും നടക്കുന്ന ജീവിത പരിസരങ്ങളെ സ്ത്രീ കാഴ്ചകളിലൂടെയാണ് സിനിമ ഒപ്പിയെടുക്കുന്നതെന്ന് സംവിധായകൻ ഷിജു അഞ്ചുമന ചൂണ്ടിക്കാട്ടി. സ്ത്രീ ജീവിതങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന കുടുംബ ജീവിത മുഹൂർത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെന്ന് സംവിധായകരായ ഷിജു അഞ്ചുമനയും പ്രശാന്ത് കാഞ്ഞിരമറ്റവും സൂചിപ്പിച്ചു. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ വെള്ളിത്തരയിലെത്തിക്കുന്ന ഈ സിനിമ ഒരു കൂട്ടായ്മയിലാണ് ഒരുങ്ങുന്നതെന്ന് നിർമ്മാതാവ് ടി ആർ ദേവൻ പറഞ്ഞു. മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഉടനെ കൊച്ചിയിലും, വട്ടവടയിലുമായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂജാ ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടനും നിർമ്മാതാവുമായ ലാൽ നിർവ്വഹിച്ചു. സംവിധായകനും നടനുമായ ജോണി ആൻറണി, സോഹൻ സീനുലാൽ, അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, നടി അഭിജ ശിവകല, ദീപ്തി മേരി വർഗ്ഗീസ്, സാജൻ പള്ളൂരുത്തി, പ്രദീപ് പള്ളൂരുത്തി, സുനീഷ് വാരനാട്, ശശികല വി മേനോൻ, കുരുവിള മാത്യൂസ്, കലാഭവൻ ജോഷി, ബൈജു ജോസ് തുടങ്ങിയ കലാസാഹിത്യ-സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുത്തു.

പ്രൊഡക്ഷൻ കൺടോളർ - ഷാജി പട്ടിക്കര, എൽദോ ഐസക്, മോഹൻ സിത്താര, സെൽവാകുമാർ, ആൻഡേഴ്സൺ, അനിൽ ചാമി, ഷെന്റോ വി. ആന്റോ, സെൽവകുമാർ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പ്രദീപ് പള്ളുരുത്തി, ശശികല വി. മേനോൻ, പ്രമോദ് സാരംഗ്, ബിജു ചാലക്കുടി, അയൂബ് ഖാൻ, വിനയൻ, ദിലീപ് കുറ്റിച്ചിറ, നിമേഷ്, ജിസ്സൻ പോൾ, ഹരീഷ് ഹരിദാസ്, പി.ആർ ഒ - പി ആർ സുമേരൻ.