
'ഗഗനചാരി' എന്ന ചിത്രം കണ്ടതിനുശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്ന് നടനും സംസ്ഥാന ഗതാഗതമന്ത്രിയുമായ കെ.ബി. ഗണേഷ് കുമാർ. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് ഗണേഷ് ഇക്കാര്യം അറിയിച്ചത്. 'നീ പടത്തിൽ നന്നായിട്ടുണ്ട്' എന്ന് ഫോൺ വിളിച്ച് സുരേഷ് ഗോപി പറഞ്ഞുവെന്ന് ഗണേഷ് കുമാർ പറഞ്ഞു.
അത് സന്തോഷമുള്ള കാര്യമാണ്. ഒരു പടം ചെയ്യുമ്പോൾ അതിന് അഭിനന്ദനം കിട്ടുകയെന്നത് ഒരു കലാകാരനെന്ന നിലയില്‍ വളരെ താത്പര്യമുള്ള കാര്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് സുരേഷ് ഗോപി വിളിച്ച കാര്യം ഗണേഷ് അറിയിച്ചത്.
സിനിമ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
അരുൺ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' ജൂണ്‍ 21-നാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു ഡിസ്‌ടോപ്പിയൻ ഏലിയൻ ചിത്രമായ 'ഗഗനചാരി'ക്ക് തിയേറ്ററുകളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മികച്ച ചിത്രം, മികച്ച വിഷ്വൽ ഇഫക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്‌സ്, ലോസ് ആഞ്ജലിസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദർശിപ്പിച്ചിരുന്നു.
'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി' നിർമിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. 'സണ്ണി' '4 ഇയേഴ്‌സ്', 'ജയ് ഗണേഷ്' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് 'ഗഗനചാരി'.
Content Highlights: ganesh kumar about actor suresh gopi
Published: 23 Jun 2024, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented