നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗായകൻ ജി. വേണുഗോപാൽ. താൻ ആദ്യം പാടിയ പാട്ടിൽ അഭിനയിച്ച നടൻ എന്ന് ഓർത്തെടുത്താണ് വേണുഗോപാൽ ഫെയ്സിബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം;
മലയാളത്തിൽ ഹാസ്യനടനായ് വന്ന് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ് തിളങ്ങിയ ബഹുമുഖപ്രതിഭ.
ഞാൻ ആദ്യമായ് ഒരു മലയാള സിനിമയ്ക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു. (ഓടരുതമ്മാവാ ആളറിയാം) പിൽക്കാലത്ത് എൻ്റെ പ്രശസ്തമായ പല സിനിമാ ഗാനങ്ങളുൾപ്പെടുന്ന സിനിമകളുടേയും തിരക്കഥയും ശ്രീനിയേട്ടൻ്റെതായിരുന്നു. ആ കുടുംബത്തിലെ രണ്ടാം തലമുറയുമായുള്ള ബന്ധവും ദൃഢമാണ്. എൻ്റെ മകൻ അരവിന്ദ് , വിനീത് ശ്രീനിവാസൻ്റെ "ഹൃദയം " എന്ന സിനിമയുടെ സംവിധാന സഹായിയും അതിലെ സൂപ്പർ ഹിറ്റായ "നഗുമോ" എന്ന പാട്ടിൻ്റെ പിന്നണി ശബ്ദവുമായി ശ്രദ്ധിക്കപ്പെട്ടു.
ശ്രീനിവാസൻ സിനിമകളും, തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർത്ഥികളുടെ വിഷയമായ് മാറുന്ന കാലം വിദൂരമല്ല.
Content Highlights: Singer G. Venugopal pays tribute to actor Sreenivasan, recalling his debut song`s on-screen presence and their shared cinematic journey.
Published: 20 Dec 2025, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented