പുതുമുഖങ്ങളെ വച്ചുള്ള തന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനം ഇന്ന് നടത്തുമെന്ന് സൂചന നൽകി നിർമ്മാതാവ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്, സംവിധായകൻ, സംഗീത സംവിധായകൻ, അഭിനേതാക്കൾ എന്നിവരെല്ലാം പുതുമുഖങ്ങളാണ്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പോസ്റ്റിലില്ല. പോസ്റ്റർ ആറുമണിക്ക് പുറത്തിറങ്ങും.

To advertise here,

2013ലാണ് ഫ്രൈഡേ ഫിലിം ഹൗസ് സ്ഥാപിതമാകുന്നത്. സുഹൃത്ത് സാന്ദ്രതോമസ് സഹനിർമ്മാതാവായിരുന്നുവെങ്കിലും പിന്നീട് അവർ പിൻമാറുകയായിരുന്നു. ഫിലിപ്സ് ആന്റ് ദ മങ്കി പെൻ, പെരുച്ചാഴി, ആട് തുടങ്ങി നിരവധി ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ചിട്ടുണ്ട്. സൂഫിയും സുജാതയും ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

Content Highlights :friday film house vijay babu announcement of new movie with new faces new comers