
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റര്‍ വൈറലായതോടെ അതില്‍ അവതരിപ്പിച്ചുള്ള അഭിനേതാക്കള്‍ ആരാണെന്നുള്ള ചോദ്യം ചര്‍ച്ചയായി. വളരെ വ്യത്യസ്ത മേക്കോവറിലാണ് നടന്‍ വിശാഖ് നായര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടേറെ പേര്‍ വിശാഖിനെ തിരിച്ചറിഞ്ഞില്ല. അതോടൊപ്പം തന്നെ പോസ്റ്ററില്‍ പ്രത്യപ്പെട്ടിരിക്കുന്ന നടി ആരാണെന്നായി അടുത്ത സംശയം. മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പൊതുവെ കേന്ദ്രകഥാപാത്രമായെത്തുന്ന താരങ്ങളെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ അവതരിപ്പിക്കാറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമാണ് ഫൂട്ടേജിന്റെ പോസ്റ്റര്‍.
ഗായത്രി അശോക് ആണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്ന നടി. മോഡല്‍ കൂടിയായ ഗായത്രിയ്ക്ക് ചെന്നൈയില്‍ ഗ്രാഫിക്‌സ് ഡിസൈനര്‍ ആയി ജോലി ചെയ്യുമ്പോഴാണ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. 'ലഡു' എന്ന ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം. അതിനുശേഷം സ്റ്റാര്‍, മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നടിയുടെ കരിയറിലെ പ്രധാന വേഷങ്ങളിലൊന്നാകും ഈ സിനിമയിലേത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ് ഈ മഞ്ജു വാര്യര്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസര്‍- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈന്‍ പ്രൊഡ്യൂസര്‍ - അനീഷ് സി സലിം. ഷബ്ന മുഹമ്മദ്, സൈജു ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-രോഹിത് കൃഷ്ണന്‍, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്സ് - പ്രൊമൈസ്, മിന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്നിവേശ്,സൗണ്ട് ഡിസൈന്‍-നിക്സണ്‍ ജോര്‍ജ്, സൗണ്ട് മിക്സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്‌സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ മാനേജര്‍-രാഹുല്‍ രാജാജി, ജിതിന്‍ ജൂഡി, പി ആര്‍ ഒ - എ.എസ് ദിനേശ്, ശബരി.
Content Highlights: footage movie first look poster actress gayathri ashok, manju warrier, saiju sreedharan
Published: 15 Feb 2024, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented