
ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡിന്റെ ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിൽ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്സാണ് മികച്ച സിനിമ. ആസിഡ് അതിക്രമത്തെ അതിജീവിച്ച പല്ലവിയുടെ കഥ പറഞ്ഞ ഉയരെ എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടൻ.
കേരളത്തിന്റെ നിപ്പ അതിജീവനത്തിന്റെ കഥ പറഞ്ഞ വെെറസ് ഒരുക്കിയ ആഷിക് അബുവാണ് മികച്ച സംവിധായകന്‍. കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച സിനിമ. ശ്യാം പുഷ്‌കരന്‍ ഇതേ സിനിമയുടെ രചനയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.
ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സ് ആണ് തമിഴിലെ മികച്ച സിനിമ. ഇതേ സിനിമയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായ വിജയ് സേതുപതിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ആടൈ എന്ന സിനിമയിലെ അഭിനയത്തിന് അമലാ പോള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ (സൂപ്പര്‍ഡീലക്‌സ്) ആണ്. തിരക്കഥയ്ക്ക് സൂപ്പര്‍ ഡീലക്‌സ് രചന നിര്‍വഹിച്ച ത്യാഗരാജന്‍ കുമാരരാജ, നളന്‍ കുമരസ്വാമി, മിഷ്‌കിന്‍, നീലന്‍ എസ് ശേഖര്‍ എന്നിവര്‍ അര്‍ഹരായി.
Content Highlights: Film Critics Award, malayalam, Tamil, Mammootty, parvathy, vijay sethupathi, Amala Paul, Kumbalangi Nights, Aashiq Abu
Published: 29 Mar 2020, 07:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented