പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്ത 'ഉയരെ' റീ റിലീസ് ചെയ്യുന്നു. ലോക വനിതാ ദിനമായ മാർച്ച് എട്ടിന് പി.വി.ആറിൻ്റെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്ര​ദർശിപ്പിക്കുന്നത്. 

To advertise here,

തിരുവനന്തപുരം, കൊച്ചി ലുലു മാളിലുള്ള പി.വി.ആർ സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് വെെകുന്നേരം 6.35നും കൊച്ചിയിൽ ഉച്ചയ്ക്ക് 2.15നുമാണ് പ്രദർശനം.

സ്‌നേഹിച്ച പുരുഷനിൽ നിന്നും ആസിഡ് ആക്രമണത്തിന് ഇരയായി ഒടുവിൽ ആ വേദനകളെ അതിജീവിച്ച് പൈലറ്റാവുക എന്ന ലക്ഷ്യത്തിനു പിന്നാലെ പായുന്ന പല്ലവിയെന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ പറഞ്ഞത്. പാർവതിയുടെ അഭിനയത്തിന് നല്ലൊരു കൈയടി നേടിക്കൊടുത്ത ചിത്രമായിരുന്നു ഉയരെ. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം തിളങ്ങിയിരുന്നു. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തൻ, അനാർക്കലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു. 

ബോബി-സഞ്ജയ് ആണ് തിരക്കഥയെഴുതിയത്. മുകേഷ് മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ചു. മഹേഷ് നാരായണൻ എഡിറ്റിങ്ങും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഗോപീസുന്ദറാണ് സംഗീതം നൽകിയത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ക്യൂബിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന,ഷെർഗ,എന്നിവർ ചേർന്നാണ് നിർമിച്ചത്.