ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ ബോളിവുഡ് സിനിമയാണ് 'ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്'. വിവിധ രാജ്യങ്ങളിൽ നടക്കുന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി ചിത്രം ശ്രദ്ധ നേടുകയാണ്. 

To advertise here,

ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. പാരീസ്  സിനി ഫിയസ്റ്റയിൽ "ബെസ്റ്റ് വുമൻസ് ഫിലിം "പുരസ്കാരവും കാനഡയിലെ torento ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ "ബെസ്റ്റ് ഹ്യൂമൻ റൈറ്സ് ഫിലിം"പുരസ്കാരവും "നേടിയത് ഉൾപ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്കാരങ്ങൾ സിനിമ  കരസ്ഥമാക്കി.

1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ആയ ചിത്രം ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ രാണ ആണ് നിർമ്മിച്ചത്. ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും പ്രശസ്തനായ അൽഫോൺസ് ജോസഫ് ആണ്. നിർമ്മാണ നിർവഹണം ഷാഫി ചെമ്മാട്.

 സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ് വേഷമിട്ട ചിത്രത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം അഭിനേതാക്കൾ കഥാപാത്രങ്ങളായി എത്തുന്നു. ബോംബെയിലും ബാംഗ്ലൂരിലും ഡൽഹിയിലും കൊച്ചിയിലും നടന്ന പ്രിവ്യൂ ഷോകളിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ' ഫെയ്സ് ഓഫ് ദ ഫേസ് ലെസ് ' നവംബർ 17 ന് സെൻട്രൽ പിക്ചേഴ്‌സ് കേരളത്തിൽ  തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.