സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം എതര്‍ക്കും തുനിന്തവന്റെ ട്രെയ്ലർ പുറത്തിറങ്ങി. നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. അതിഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഒരുക്കിവച്ചിരിക്കുന്നത്. മാര്‍ച്ച് 10 ന് ചിത്രം തിയേറ്ററുകളിലെത്തും.
ഡോക്ടര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. സൂരി, വിനയ്, ശരണ്യ പൊന്‍വര്‍ണന്‍, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
രത്‌നവേലുവാണ് ഛായാഗ്രഹണം. നടന്‍ ശിവ കാര്‍ത്തികേയന്‍, വിഘ്‌നേശ് ശിവന്‍, യുഗഭാരതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മാണം.
തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തിയേറ്റര്‍ റിലീസിനെത്തുന്നത്. സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവില്‍ ഓടിടിയില്‍ റിലീസിനെത്തിയത്.
Content Highlights: Etharkkum Thunindhavan trailer, Suriya, Sun Pictures, Pandiraj, D.Imman, Priyanka Arul
Published: 02 Mar 2022, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented