
കൊച്ചി: റോഷന് മാത്യു, ദര്‍ശനാ രാജേന്ദ്രന്, ശ്രുതി രാമചന്ദ്രന്... ഈ പേരുകള്‍ തെളിയുമ്പോള്‍ പുതിയൊരു സിനിമയാണ് പ്രതീക്ഷിച്ചതെങ്കില്‍ തെറ്റി. മലയാളത്തിന്റെ വെള്ളിത്തിരയിലെ യുവ സംഘം ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത് ഒരു നാടകവുമായാണ്. യുവനടന് റോഷന് മാത്യു സംവിധാനം ചെയ്യുന്ന 'ബൈ-ബൈ ബൈ-പാസ്' എന്ന നാടകത്തില്‍ നടി ദര്‍ശന രാജേന്ദ്രന് അടക്കം 10 പേരാണ് അഭിനയിക്കുന്നത്. നടി ശ്രുതി രാമചന്ദ്രനാണ് റോഷന് മാത്യുവിനും ഫ്രാന്‍സിസ് തോമസിനുമൊപ്പം നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
മലയാള സിനിമയിലെ യുവസംഘത്തോട് ഇപ്പോള്‍ ഇങ്ങനെയൊരു പരീക്ഷണം എന്തിനാണെന്നു ചോദിച്ചാല്‍ അതിവേഗം അവരുടെ മറുപടിയുണ്ട് - ''നാടകം ഞങ്ങള്‍ക്കെല്ലാം ഇഷ്ടമുള്ള സങ്കേതമാണ്. സിനിമയ്ക്കൊപ്പം നാടകത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ സന്തോഷവും ത്രില്ലും സമ്മാനിക്കുന്ന കാര്യമാണ്''.
എന്‍ജിനിയറിങ് പഠനം ഉപേക്ഷിച്ച് ചെന്നൈയിലും പിന്നീട് മുംബൈയിലുമെത്തി ഡ്രാമ സ്കൂളില്‍ ചേര്‍ന്ന റോഷനാണ് യുവസംഘത്തിന്റെ നാടക പരീക്ഷണങ്ങളുടെ കേന്ദ്രം. ബൈപ്പാസ് റോഡിനായി സ്ഥലമേറ്റടുക്കുമ്പോള്‍ പൊളിക്കേണ്ടി വരുന്ന ഒരു വീടിനെപ്പറ്റിയാണ് നാടകം പറയുന്നത്. മൂന്ന് തലമുറ താമസിച്ചിരുന്ന ഈ വീട്ടിലെ ഒടുവിലെ തലമുറയിലെ നാല് കുട്ടികളിലൂടെയാണ് കഥ പറയുന്നത്. 28-ന് ഫോര്‍ട്ട് കൊച്ചിയിലെ കൊച്ചിന് ക്ലബ്ബിലാണ് ആദ്യ അവതരണം.
Content Highlights: Malayalam cinema young artists plays drama in kochi
Published: 24 Feb 2025, 07:27 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented