ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചിത്രത്തില്‍ പാര്‍വതി തിരുവോത്തും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ പാര്‍വതി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
ജോമോന്‍ ജേക്കബ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ അവസാനം ആരംഭിക്കും. ഡോണ്‍ പാലത്തറയുടെ 1956 മധ്യതിരുവിതാംകൂര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച അലക്‌സ് ജോസഫാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ദിലീഷിനേയും പാര്‍വതിയേയും കൂടാതെ രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും. പാര്‍വതി തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. 2023ല്‍ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിന് ശേഷം ഡോണ്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
Content Highlights: Don Palathara`s new directorial venture begins! Starring Parvathy Thiruvothu and Dileesh Pothan, shooting starts late November.
Published: 27 Oct 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented