വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടര്‍ ബ്രില്യന്‍സിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തന്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നവാഗതനായ ശ്രീകുമാര്‍ പൊടിയന്‍ സംവിധാനം ചെയ്യുന്ന 'മനസാ വാചാ'. തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തില്‍ 'ധാരാവി ദിനേശ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 'മീശമാധവന്‍', 'ക്രേസി ഗോപാലന്‍', 'തസ്‌കരവീരന്‍', 'സപ്തമശ്രീ തസ്‌കരാ', 'റോബിന്‍ ഹുഡ്', 'വെട്ടം' എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ തക്കവണ്ണം മോഷണം പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസറും 'മനസാ വാചാ' എന്ന പേരില്‍ പുറത്തുവിട്ട പ്രൊമോ സോങും ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് ആലപിച്ച പ്രൊമോ സോങ് യൂ ട്യൂബ് ട്രെന്‍ഡിലാണ്.
മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ 'മനസാ വാചാ' ഒരു ഫണ്‍ ആന്‍ഡ് എന്റര്‍ടെയ്‌നര്‍ സിനിമയാണ്. മജീദ് സയ്ദിന്റെ തിരക്കഥയില്‍ സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് സ്ിനിമ നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്. പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാര്‍ച്ച് ആദ്യ വാരം പ്രദര്‍ശനത്തിനെത്തും.
ഛായാഗ്രഹണം എല്‍ദോ ഐസക്ക്, ചിത്രസംയോജനം ലിജോ പോള്‍, സംഗീതം സുനില്‍കുമാര്‍ പി കെ, പ്രൊജക്ട് ഡിസൈന്‍ടിന്റു പ്രേം, കലാസംവിധാനം വിജു വിജയന്‍ വി വി, മേക്കപ്പ ജിജോ ജേക്കബ്, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ നിസീത് ചന്ദ്രഹാസന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍ നിതിന്‍ സതീശന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, സ്റ്റില്‍സ ജെസ്റ്റിന്‍ ജെയിംസ്, വിഎഫ്എക്‌സ് പിക്ടോറിയല്‍ വിഎഫ്എക്‌സ്, ഐ സ്‌ക്വയര്‍ മീഡിയ, കളറിസ്റ്റ രമേഷ് അയ്യര്‍, ഡിഐ എഡിറ്റര്‍ ഗോകുല്‍ ജി ഗോപി, ടുഡി ആനിമേഷന്‍ സജ്ഞു ടോം, ടൈറ്റില്‍ ഡിസൈന്‍ സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്, കോറിയോഗ്രഫി യാസെര്‍ അറഫാത്ത, പിആര്‍& മാര്‍ക്കറ്റിങ് തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.
Content Highlights: dileesh pothan as dharavi dinesh, Manasa Vacha, robbers, Malayalam cinema
Published: 15 Feb 2024, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented