ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍' ആരംഭിച്ചു. ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് രചിച്ചു സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ് നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലൂടെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആരംഭിച്ച വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍.
കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ സൂചിപ്പിച്ചത്. സി ഐ ശംഭു മഹാദേവ് എന്ന കഥാപാത്രമായി യുവതാരം സിജു വിത്സനും വേഷമിടുന്ന ചിത്രത്തിന്റെ താരനിരയില്‍ സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയരായ അല്‍ അമീന്‍ ഗാങ്ങും ഭാഗമാകും.
ഛായാഗ്രഹണം- പ്രേം അക്കാട്ടു, ശ്രയാന്റി, സംഗീതം - റമീസ് ആര്‍സീ, എഡിറ്റിംഗ്- ചമന്‍ ചാക്കോ, കലാസംവിധാനം- കോയാസ് എം, സൗണ്ട് ഡിസൈനര്‍- സച്ചിന്‍ സുധാകരന്‍, സിങ്ക് സിനിമ, സൗണ്ട് എന്‍ജിനീയര്‍- അരവിന്ദ് മേനോന്‍, വസ്ത്രാലങ്കാരം- നിസാര്‍ റഹ്‌മത്, മേക്കപ്പ്- ഷാജി പുല്‍പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പു, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രതീഷ് മൈക്കല്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍.
Content Highlights: detective ujjwalan-weekend blockbusters-Malayalam investigative thriller film-pooja
Published: 17 Nov 2024, 06:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented