ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സ് (ബാഫ്ത) പുരസ്കാര ചടങ്ങില്‍ അതിഥിയായി ദീപിക പദുക്കോണും. ഫെബ്രുവരി 16 നാണ് ചടങ്ങ് നടക്കുക. ഡേവിഡ് ബെക്കാം, ഡുവാ ലിപാ, ഹ്യു ഗ്രാന്‍ഡ്, ലിലി കോളിന്‍സ്, എമ്മാ കോറിന്, ഇദ്രിസ് എല്‍ബ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായെത്തുന്നുണ്ട്.
റോയല്‍ ഹാള്‍ ഇന്‍ ലണ്ടനിലാണ് ബാഫ്ത പുരസ്കാര ചടങ്ങ് നടക്കുന്നത്. ഏതെങ്കിലും വിഭാഗത്തിലെ ജേതാക്കള്‍ക്ക് ദീപിക പുരസ്കാരം സമ്മാനിക്കുകയും ചെയ്യും.
കഴിഞ്ഞ ഓസ്കര് പുരസ്കാരത്തിന് ദീപിക അതിഥിയായിരുന്നു. രൗജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആമുഖപ്രസംഗം നടത്തിയത് ദീപികയായിരുന്നു. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകന് എം.എം. കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിന്നിവര്‍ ഓസ്കര് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.
Content Highlights: Deepika Padukone to present BAFTA Awards 2024, Bafta award ceremony date venue
Published: 13 Feb 2024, 11:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented