മികച്ച അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും പ്രേക്ഷക പ്രീതി നേടിയ താരമാണ് രാധിക ആപ്‌തേ. അടുത്തിടെയാണ് താരം ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭകാലത്തും പ്രസവശേഷവുമൊക്കെ രാധിക പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ബ്രെസ്റ്റ് പമ്പ്(മുലപ്പാല്‍ എടുക്കാന്‍ ഉപയോഗിക്കുന്ന പമ്പ്) ഉപയോഗിക്കുന്ന രാധികയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് രാധിക ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

To advertise here,

ഒരു കൈയില്‍ ബ്രെസ്റ്റ് പമ്പ് മാറോട് ചേര്‍ത്ത് വെച്ചരീതിയിലാണ് ചിത്രമുള്ളത്. മറുകൈയില്‍ ഒരു ഷാംപെയ്ന്‍ ഗ്ലാസുമുണ്ട്. ബാഫ്റ്റ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രമാണിത്.

ബാഫ്റ്റയില്‍ പങ്കെടുക്കാന്‍ സാധ്യമായതിന്  നടാഷയോട് നന്ദി പറയുന്നു. ബ്രെസ്റ്റ് പമ്പിങ് സമയവും ഭക്ഷണ സമയവും അതിനനുസരിച്ച് ക്രമീകരിച്ചത് നടാഷയാണ്. വാഷ് റൂമില്‍ എനിക്കൊപ്പം വരുന്നതോടൊപ്പം ഒരു ഗ്ലാസ് ഷാംപെയ്നും എനിക്കായി കൊണ്ടുവന്നു- രാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

ബാഫ്റ്റ് ചടങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതാണ് രാധിക. പ്രസവത്തിന് ശേഷം പുറത്തേക്കുള്ള ആദ്യ യാത്രയാണിതെന്നും രാധിക കുറിച്ചു. യാത്ര സാധ്യമാക്കിയ സഹപ്രവര്‍ത്തകരോടും രാധിക നന്ദി അറിയിച്ചു.

രാധികയുടെ പുതിയ ചിത്രം സിസ്റ്റര്‍ മിഡ്‌നൈറ്റ് ബാഫ്റ്റ അവാര്‍ഡില്‍ മത്സരവിഭാഗത്തിലുണ്ട്. കരണ്‍ കാന്‍ധാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.