നടൻ ഫർഹാൻ അക്തറും റിതേഷ് സിധ്വാനിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇക്കൊല്ലം ബാഫ്റ്റയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘ബൂങ്.’

ലണ്ടൻ: ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രമെഴുതി മണിപ്പുരി ചിത്രം ‘ബൂങ്’. ബെസ്റ്റ് ചിൽഡ്രൻസ് ആൻഡ് ഫാമിലി ചിത്രമായി ‘ബൂങ്’ തിരഞ്ഞെടുക്കപ്പെട്ടു.
കാൺമാനില്ലാത്ത അച്ഛനെ തേടിപ്പിടിച്ച് അമ്മയെ അദ്‌ഭുതപ്പെടുത്താൻ നടക്കുന്ന ബാലനെ ചുറ്റിപ്പറ്റി വികസിക്കുന്ന ചലച്ചിത്രമാണ് ലക്ഷ്മിപ്രിയ ദേവി സംവിധാനം ചെയ്ത ‘ബൂങ്.’ നടൻ ഫർഹാൻ അക്തറും റിതേഷ് സിധ്വാനിയും ചേർന്നാണ് ചിത്രം നിർമിച്ചത്. ഇക്കൊല്ലം ബാഫ്റ്റയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘ബൂങ്.’
പുരസ്കാരം സ്വീകരിച്ചുനടത്തിയ പ്രസംഗത്തിൽ മണിപ്പുരിലെ അക്രമത്തെക്കുറിച്ച് ലക്ഷ്മിപ്രിയ ദേവി സംസാരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, മണിപ്പുർ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുൾപ്പെടെയുള്ളവർ ‘ബൂങ്ങി’ന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചു.
ബാഫ്റ്റയിലെ ‘ഇൻ മെമ്മോറിയം’ വിഭാഗത്തിൽ ധർമേന്ദ്രയെ അനുസ്മരിച്ചു. നടി ആലിയ ഭട്ടായിരുന്നു ഇംഗ്ലീഷിതര ഭാഷയിലുള്ള മികച്ച ചിത്രം പ്രഖ്യാപിച്ചത്.
മികച്ചചിത്രം, സംവിധാനം എന്നിവയുൾപ്പെടെ ആറു ബഹുമതികളോടെ ‘വൺ ബാറ്റ്ൽ ആഫ്റ്റർ അനദർ’ ഒന്നാമതെത്തി.
Content Highlights: Manipuri film `Boong` makes history at BAFTA, winning Best Children`s & Family Film. Discover the heartwarming story and its significance.
Published: 24 Feb 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented