ദേശീയ അവാർഡ് ജേതാവ് മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ 'ദായ്‌റ'യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് 'ദായ്‌റ'. യാഷ് കെസ്വാനി, സീമ അഗർവാൾ, മേഘ്ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിൾ പിക്ചേഴ്‌സും പെൻ സ്റ്റുഡിയോസും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്. വിതരണം പെൻ മരുധർ. 'തൽവാർ', 'റാസി' എന്നീ നിരൂപക- വാണിജ്യ വിജയങ്ങൾക്ക് ശേഷം മേഘ്ന ഗുൽസാർ ജംഗിൾ പിക്ചേഴ്‌സിനൊപ്പം ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ദായ്‌റ'.
പോലീസ് ബാരിക്കേഡിന്റെ ഇരുവശങ്ങളിലായി നിൽക്കുന്ന രണ്ട് പ്രധാന കഥാപാത്രങ്ങളെയാണ് പുതിയ പോസ്റ്ററിൽ കാണുന്നത്. പ്രേക്ഷകരെ അവസാനം വരെ ഉദ്വേഗത്തിൽ നിർത്തുന്നതിനൊപ്പം, ഒട്ടേറെ ചോദ്യങ്ങളും ചർച്ചകളും ഉയർത്തുന്ന ചിത്രമായിരിക്കും 'ദായ്‌റ'. പിആർഒ: സതീഷ് എരിയാളത്ത്.
Content Highlights: Prithviraj Sukumaran and Kareena Kapoor in lead roles, Directed by National Award winner Meghna Gulzar, Theatrical release scheduled for September 18, 2026, Crime thriller inspired by true events, Production collaboration between Jungle Pictures and Pen Studios
Published: 29 Jul 2026, 08:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented