ചെന്നൈ: സംഗീത സംവിധായകന്‍ ഡി.ഇമ്മനും മോണിക്കയും വിവാഹമോചിതരായി. പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനം. 2008 ലായിരുന്നു ഇമ്മനും മോണിക്കയും തമ്മിലുള്ള വിവാഹം. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്.
ഡി. ഇമ്മന്‍ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ പിന്തുണയ്ക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്നവരോട് നന്ദി പറഞ്ഞാണ് ഇമ്മന്റെ കുറിപ്പ് തുടങ്ങുന്നത്.
നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ജീവിതം ഞങ്ങളെ വ്യത്യസ്ത വഴിയിലേക്കെത്തിച്ചിരിക്കുകയാണ്. ഞാനും മോണിക്ക റിച്ചാര്‍ഡും 2020 നവംബര്‍ മുതല്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണം. മുന്നോട്ട് പോവാന്‍ എല്ലാവരും ഞങ്ങളെ സഹായിക്കണം- ഇമ്മന്‍ കുറിച്ചു.
Content Highlights: D Imman Monica Richard end 13 years of marriage, announce divorce Music Director
Published: 30 Dec 2021, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented