സിദ്ദിഖ് ,പ്രിയാമണി തുടങ്ങിയവര്‍ക്കൊപ്പം വിവിധ ഭാഷകളില്‍ നിന്നുമായി പ്രശസ്തരായ താരങ്ങള്‍ ഒന്നിക്കുന്ന 'സയനൈഡ്' എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുന്നു. ദേശീയ-അന്തര്‍ദേശീയ പുരസ്‌കാര ജേതാവ് രാജേഷ് ടച്ച്‌റിവര്‍ കഥ,തിരക്കഥ,സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സയനൈഡ്'. സയനൈഡ് മോഹന്‍ എന്ന കൊടുംകുറ്റവാളിയുടെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇരുപതിലേറെ യുവതികളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തി അവരുടെ സ്വര്‍ണാഭരണങ്ങളുമായി കടന്ന കളഞ്ഞ വ്യക്തിയാണ് സൈനൈഡ് മോഹന്‍. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുടെ വേഷത്തില്‍ പ്രിയാമണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഡിലീസ്റ്റ് സിനിമയുടെ ബാനറില്‍ പ്രദീപ് നാരായണന്‍ നിര്‍മിക്കുന്ന ബഹു ഭാഷാ ചിത്രമാണിത്.
250-ലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും രണ്ടു തവണ മികച്ച സ്വഭാവ നടനുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ കന്നട താരം രംഗായനരഘുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
സംസ്ഥാന അവാര്‍ഡ് ജേതാവ് മണികണ്ഠന്‍ ആചാരി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, ചിത്തരഞ്ജന്‍ ഗിരി, തനിക്കെല ഭരണി, രാംഗോപാല്‍ ബജാജ്, ഷിജു ശ്രീമാന്‍, സമീര്‍, ശ്വേത മേനോന്‍, സഞ്ജു ശിവറാം,ഷാജു ശ്രീധര്‍, മുകുന്ദന്‍, റിജു ബജാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. തൂവാനത്തുമ്പികള്‍ മുതല്‍ ഭ്രമരം, ബെസ്റ്റ് ആക്ടര്‍, ഡാം 999 എന്നീ മലയാളചിത്രങ്ങളടക്കം ഹിന്ദി, തെല്ലുങ്ക് , തമിഴ് ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള അജയന്‍ വിന്‍സെന്റ് ക്യാമറ കൈകാര്യം ചെയ്യുന്നു.
ഗജനി, പാ, സ്‌പെഷ്യല്‍ 26, ലക്ഷ്യ, ഉറുമി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളടക്കം വിവിധ ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് അകാലത്തില്‍ നിര്യാതനായ സുനില്‍ ബാബു ഈ ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കുന്നു. ആദ്യ ഷെഡ്യള്‍ പൂര്‍ത്തിയാക്കിയതിനുപിന്നാലെയാണ് അദ്ദേഹം അന്തരിച്ചത്. അന്താരാഷ്ട്ര പുരസ്‌കാര ജേതാവായ ബോളിവുഡ് സംഗീത സംവിധായകന്‍ ജോര്‍ജ് ജോസഫിനൊപ്പം ദേശീയ പുരസ്‌കാര ജേതാവായ സൗണ്ട് ഡിസൈനര്‍ അജിത് അബ്രഹാം, കേരള സംസ്ഥാന അവാര്‍ഡ് നേടിയ പ്രോസ്‌തെറ്റിക് മേക്കപ്പ് സ്‌പെഷ്യലിസ്റ്റ് എന്‍ ജി റോഷന്‍, വിവിധ ഭാഷാ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി പുരസ്‌കാരങ്ങള്‍ നേടിയ എഡിറ്റര്‍ കെ. ശശികുമാര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ സഹകരിക്കുന്നു.
ഡോക്ടര്‍ ഗോപാല്‍ ശങ്കരാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിലെ സംഭാഷണം തെലുങ്കില്‍ പുന്നം രവിയും തമിഴില്‍ രാജാചന്ദ്രശേഖറും, മലയാളത്തില്‍ രാജേഷ് ടച്ച്‌റിവറും ലെനന്‍ ഗോപിനും ചേര്‍ന്നാണ് എഴുതുന്നു. രാഷ്ട്രപതിയുടെ പത്മശ്രീ പുരസ്‌കാരം നേടിയ ഡോക്ടര്‍ സുനിതാ കൃഷ്ണന്‍ കണ്ടന്റ്് അഡൈ്വസറായി ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ഹൈദരാബാദ്, ബംഗളൂരു,ഗോവ, മംഗലൂരു,മൈസൂര്‍, കൂര്‍ഗ്, മടിക്കേരി, കാസര്‍ഗോഡ് എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. പി ആര്‍ ഒ-എ എസ് ദിനേശ്, വിവേക് വിനയരാജ്.
Content Highlights: Cyanide Movie: Siddique, Priya Mani Starrer
Published: 13 Jan 2025, 10:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented