
മുംബൈ: കോവിഡിനേ തുടർന്ന് പ്രശസ്ത നടൻ അമോൽ പലേക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുണെ ദിനനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ഗോഖലെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും പേടിക്കാനൊന്നുമില്ലെന്നും അവർ അറിയിച്ചു. ഇത് അദ്ദേഹത്തിന് സ്ഥിരമായി വരുന്ന ആരോഗ്യപ്രശ്നമാണ്. 10 വർഷം മുമ്പ് പോലും അമിതമായ പുകവലി കാരണം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ കൂടുതൽ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.
12 വർഷത്തെ ഇടവേളയ്ക്കു ശേഷം 200 ഹല്ലാ ഹോ എന്ന ചിത്രത്തിലൂടെ ഈയിടെയാണ് അദ്ദേഹം തിരികെ സിനിമാജീവിതത്തിലേക്ക് വരുന്നത്. അദ്ദേഹം അഭിനയിച്ച 'രജ്നീഗന്ധ', 'ചിത്ച്ചോർ', 'ഛോട്ടി സി ബാത്', 'ഗോൾ മാൽ' എന്നിവ ക്ലാസിക് ചിത്രങ്ങളായാണ് കരുതുന്നത്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ഓളങ്ങൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ മലയാളത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു.
Content Highlights: Actor Amol Palekar Hospitalised in Pune, Covid 19
Published: 10 Feb 2022, 12:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented