
ഹൈദരാബാദ്: രാജശേഖർ നായകനായ തെലുങ്ക് ചിത്രം ശേഖറിന് കോടതിയുടെ പ്രദർശനവിലക്ക്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്ന് രാജശേഖർ പറഞ്ഞു. ജോജു ജോർജ് നായകനായ ജോസഫിന്റെ റീമേക്ക് ആണ് ശേഖർ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരവേയാണ് പ്രാദേശിക കോടതിയുടെ ഉത്തരവ് വന്നത്. എല്ലാ പ്രദർശനങ്ങളും നിർത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖർ രംഗത്തെത്തിയത്.
"എനിക്കും എന്റെ കുടുംബത്തിനും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന ചിത്രമായിരുന്നു. പക്ഷേ ഇപ്പോൾ..." അദ്ദേഹം പറഞ്ഞു.
സിനിമയുടെ പ്രദർശനം തടയാൻ ചിലർ ഗൂഢാലോചന നടത്തി. സിനിമയാണ് ഞങ്ങളുടെ ജീവിതം. ഈ സിനിമയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഈ സിനിമയ്ക്ക് അതർഹിക്കുന്ന അംഗീകാരങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രാജശേഖറിന്റെ ഭാര്യ കൂടിയായ ജീവിത രാജശേഖറാണ് ശേഖർ സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlights: Shekar Telugu Movie Exhibition Ban, Rajasekhar against Court Order
Published: 23 May 2022, 11:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented