കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ചിത്രലേഖ പുനരുജ്ജീവിപ്പിക്കുന്നു. ടോണി തോമസ് ചെയർമാനും സന്തോഷ് ദാമോദരൻ മാനേജിങ് ഡയറക്ടറും നിർമാതാവ് സന്ദീപ് സേനൻ വൈസ് ചെയർമാനുമായാണ് പുതിയ നേതൃത്വം. നിർമാതാവ് ജോളി ജോസഫ് ഉൾപ്പെടെയുള്ളവർ അണിയറയിലുണ്ട്. 

To advertise here,

മലയാള സിനിമയിലെ വിപ്ലവം വീണ്ടും ആരംഭിക്കുകയാണെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. സിനിമാലോകം സാധാരണക്കാർക്ക് അപ്രാപ്യമല്ലെന്നും പുത്തൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉൾപ്പെടുത്തി, പുതിയ സിനിമാ പ്രവർത്തകരെ കണ്ടെത്തി പരിശീലനം നൽകി വളർത്തി ലോകസിനിമാ വേദിയിലേക്ക് എത്തിക്കുക എന്ന പ്രാഥമിക ദൗത്യം തുടരാനാണ് തിരുവനന്തപുരം കേന്ദ്രമായ ചിത്രലേഖ ശ്രമിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.