ശ്രീജിത്ത് വിജയ്, ദിലീഷ് പോത്തന്‍, ദീപ്തി, റിയ സൈറ, മിഥുന്‍, അഹമ്മദ് സിദിഖ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രദീപ് നായര്‍ സംവിധാനംചെയ്യുന്ന റൊമാന്റിക് ത്രില്ലര്‍ ചിത്രമായ 'ചെറുക്കനും പെണ്ണും' ഒക്ടോബര്‍ 31-ന് പ്രദര്‍ശനത്തിനെത്തുന്നു. നന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ട് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മുണ്ടയാട്ട് നിര്‍വ്വഹിക്കുന്നു.

To advertise here,

പ്രദീപ് നായര്‍, രാജേഷ് വര്‍മ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികള്‍ക്ക് അരുണ്‍ സിദ്ധാര്‍ഥ്, രതീഷ് വേഗ എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എഡിറ്റിങ്: ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി. സുശീലന്‍, കോസ്റ്റ്യും ഡിസൈനര്‍: കുമാര്‍ എടപ്പാള്‍, കലാസംവിധാനം: മഹേഷ് ശ്രീധര്‍, സൗണ്ട് മിക്‌സിങ്: വിനോദ് പി. ശിവരാം, സ്റ്റില്‍സ്: അര്‍ഷല്‍ പട്ടാമ്പി, ശ്രീനി മഞ്ചേരി. വിതരണം: നന്തിയാട്ട് റിലീസ്, പിആര്‍ഒ: എ.എസ്. ദിനേശ്.