ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് "നല്ല നിലാവുള്ള രാത്രി". അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് -ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ഡേവിഡ്സൺ സി. ജെ, ക്രിയേറ്റിവ് ഹെഡ് -ഗോപികാ റാണി, സംഗീത സംവിധാനം -കൈലാസ് മേനോൻ, ആക്ഷന്‍ കൊറിയോഗ്രഫി -രാജശേഖരൻ, കലാസംവിധാനം -ത്യാഗു തവനൂർ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് -അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -ദിനിൽ ബാബു, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടെയിൻമെന്റ്, ഡിസൈൻ യെല്ലോടൂത്ത്, പി.ആർ.ഒ- സീതലക്ഷ്മി.
Content Highlights: chemban vinod baburaj in nalla nilavulla rathri second look poster


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..