കൊച്ചി:  നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

To advertise here,

2002ല്‍ പുറത്തിറങ്ങിയ 'മനസെല്ലാം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര സിനിമയിലെത്തുന്നത്.   'സ്റ്റോപ്പ് വയലന്‍സ്' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, പച്ചക്കുതിര, പായും പുലി, കാക്കി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. നിരവധി ഹിറ്റ് പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചന്ദ്ര അവതരിപ്പിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ടോഷ് ക്രിസ്റ്റി ശ്രദ്ധനേടിയത്. തൃശ്ശൂര്‍ സ്വദേശിയാണ്. ചന്ദ്രയും ടോഷും ഒന്നിച്ചഭിനയിക്കുന്ന പരമ്പരയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

Content Highlights: Chandra Lakshman actress Tosh Christy actor ties Knot wedding Marriage